Pages

Monday, June 4, 2012

എന്ജിളനീയറിങ് പ്രവേശനത്തിന് മുമ്പ്‌ | Malayalam Article from Mathrubhumi


ഏതു കോളേജില്‍ അല്ലെങ്കില്‍ ഏതു കോഴ്‌സിന് ചേരണമെന്ന ആശങ്ക എന്‍ജിനീയറിങ് പ്രവേശനത്തിന് യോഗ്യതനേടിയ ഓരോരുത്തര്‍ക്കും ഉണ്ടാകുമെന്നുറപ്പ്. സ്വന്തം കരിയര്‍ സംബന്ധിച്ച ഏറ്റവും വലിയ തീരുമാനമാണല്ലോ ഈ തിരഞ്ഞെടുപ്പ്. ''കൂടുതല്‍ സാധ്യതയുള്ള ബ്രാഞ്ച്'' ഏതാണെന്നന്വേഷിച്ച് ആ മേഖലയില്‍ പഠനം നടത്താനാണ് മിക്കവാറും എല്ലാവരും താത്പര്യപ്പെടാറ്. എന്‍ജിനീയറിങ് പ്രവേശനം നേടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പത്തുവര്‍ഷം മുമ്പ് ഞാന്‍ എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ ഏറ്റവും 'മോശം' ബ്രാഞ്ചായി കണക്കാക്കിയിരുന്നത് സിവില്‍ എന്‍ജിനീയറിങ്ങായിരുന്നു. എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്കുകാരൊക്കെ കമ്പ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ പഠനമേഖലകള്‍ തിരഞ്ഞെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. മെക്കാനിക്കല്‍ ഇവയ്ക്കുശേഷം വരും. 

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കൂടെപ്പഠിച്ച എല്ലാവര്‍ക്കും ജോലിയുണ്ട്. പ്രതിമാസം പതിനായിരം മുതല്‍ ലക്ഷക്കണക്കിനു രൂപവരെ ശമ്പളം ലഭിക്കുന്ന വൈവിധ്യമാര്‍ന്ന ജോലികള്‍ കൂട്ടുകാര്‍ നേടിയിട്ടുണ്ട്. 'മോശം' ബ്രാഞ്ചായ സിവില്‍ എന്‍ജിനീയറിങ് പഠിച്ച ഒരാള്‍ ഉയര്‍ന്ന പദവിയുള്ള സ്ട്രക്ച്ചറല്‍ എന്‍ജിനീയറായി ജോലിചെയ്യുന്നു. 'മോശമല്ലാത്ത' ബ്രാഞ്ചായ മെക്കാനിക്കല്‍ പഠിച്ച ഒരാള്‍ ലോകത്തില്‍ അറിയപ്പെടുന്ന ഒരു 'പ്രഷര്‍ വെസല്‍' എക്‌സ്പര്‍ട്ടായി ജോലിചെയ്യുന്നു. 'നല്ല' ബ്രാഞ്ചുകളില്‍ പഠിച്ച ചിലര്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിയിലും മറ്റു ചിലര്‍ താരതമ്യേന പദവികുറഞ്ഞ ജോലിയിലും പ്രവേശിച്ചിട്ടുണ്ട്. ഇപ്രകാരം നോക്കുമ്പോള്‍ ഏതാണ് ഏറ്റവും നല്ല ബ്രാഞ്ച് എന്ന് തീരുമാനിക്കുന്നത് ഉദ്യോഗാര്‍ഥിയുടെ/വിദ്യാര്‍ഥിയുടെ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. 

അടിസ്ഥാനപരമായി എന്‍ജിനീയറിങ്ങിനോട് താത്പര്യമുണ്ടെങ്കില്‍ ഇഷ്ടമുള്ള ബ്രാഞ്ച് തിരഞ്ഞെടുക്കാം. ഉയര്‍ച്ചയും കരിയറില്‍ നേട്ടങ്ങളും ഉറപ്പാണ്. എന്നാല്‍, എന്‍ജിനീയറിങ് എന്നാല്‍ കൂടുതല്‍ ജോലിസാധ്യതകള്‍ നല്‍കുന്ന ഡിഗ്രി എന്നുകണക്കാക്കുന്നവരും പഠനംകഴിഞ്ഞ ഉടനെ വിവരസാങ്കേതിക വിദ്യാരംഗത്ത് എന്തെങ്കിലും ഒരു ജോലി നേടണമെന്നാഗ്രഹം മാത്രമുള്ളവരും '.ടി.അനുബന്ധ' പഠനശാഖകള്‍ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. അതിനാല്‍ താത്പര്യവും ജീവിതവീക്ഷണവുമാകട്ടെ ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം.

കോളേജ് V/S ബ്രാഞ്ച്
കോഴിക്കോട് എന്‍..ടി.യില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങിന് പ്രവേശനം ലഭിച്ചു. തൃശ്ശൂര്‍ ഗവ.എന്‍ജിനീയറിങ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിനും പ്രവേശനം ലഭിച്ചു.

ഏതു തിരഞ്ഞെടുക്കും? കൃത്യമായ ഒരു മാര്‍ഗനിര്‍ദേശം ഒറ്റവാക്കില്‍ പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമാണിത്. തീരുമാനം എടുക്കുമ്പോള്‍ പല കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

* ഒരുവശം ചിന്തിക്കുമ്പോള്‍, ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള കോളേജിലെ എല്ലാബ്രാഞ്ചുകളും മികച്ചവയായിരിക്കും. നല്ല അധ്യാപകര്‍, പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം, ധാരാളം കാമ്പസ് ഇന്റര്‍വ്യൂ അവസരങ്ങള്‍ എന്നിങ്ങനെ പ്രശസ്തമായ കോളേജുകളുടെ ഗുണങ്ങളായി കുറേ കാര്യങ്ങള്‍ നിരത്താനുണ്ടാകും. 

സമൂഹം 'ഇലക്‌ട്രോണിക്‌സിന് നല്ല സ്‌കോപ്പാണ്' എന്നു പറയുന്നതുകൊണ്ടുമാത്രമാണ് ഇലക്‌ട്രോണിക്‌സ് തിരഞ്ഞെടുക്കുന്നത്. അല്ലാതെ ഒരു കമ്പ്യൂട്ടറിന്റെ മദര്‍ബോഡിലോ ട്രാന്‍സിസ്റ്ററിലോ എന്താണുള്ളത് എന്നറിയാനുള്ള ആഗ്രഹമല്ല പ്രചോദനം എന്നാണെങ്കില്‍ ബ്രാഞ്ച് പരിഗണിക്കാതെ കോളേജ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉയര്‍ന്ന നിലവാരമുള്ള പഠനവും അതുവഴി ജോലിചെയ്യാനുള്ള കാര്യക്ഷമതയും ആത്മവിശ്വാസവുമെല്ലാം നല്ല സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്നു. കൂടാതെ, വളരെയധികം തൊഴില്‍ സാധ്യതകളും തുറന്നുകിട്ടും.

* എന്‍ജിനീയറിങ് എന്നത് പഠനത്തിന്റെ ഒരടിത്തറയാണ് എന്നു വിശ്വസിച്ച് കോളേജില്‍ ചേരുന്നതിനു മുമ്പുതന്നെ സ്വന്തം കരിയര്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ബ്രാഞ്ചിനേക്കാള്‍ കോളേജ് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. എന്‍ജിനീയറിങ് ഡിഗ്രി കഴിഞ്ഞ് എം.ബി.. ചെയ്യണമെന്നാഗ്രഹമുള്ളവര്‍,.ടി. മേഖലയിലേക്ക് ചേക്കേറി ജോലിതേടണമെന്ന് പദ്ധതിയിടുന്നവര്‍, വിദേശപഠനം ആഗ്രഹിക്കുന്നവര്‍ തുടങ്ങി വ്യക്തമായ പദ്ധതിയോടെ പഠനത്തിനുചേരുന്നവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള കോളേജ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഈ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന അറിവും കഴിവും പരിശീലനമികവും ലക്ഷ്യത്തിലേക്കെത്താന്‍ കൂടുതല്‍ സഹായിക്കും.

* പ്രശസ്ത കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിച്ചാലും സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാവാം. വളരെ ഉയര്‍ന്ന നിലവാരമില്ലാത്ത കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചാലും കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി കിട്ടും.

എന്നാല്‍, വെറുമൊരു സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാവാനല്ല; കമ്പ്യൂട്ടര്‍ സയന്‍സില്‍ നല്ല അടിത്തറയും ഉയര്‍ന്ന വൈദഗ്ധ്യവും വേണമെന്നും പെട്ടെന്ന് കാമ്പസ് ഇന്റര്‍വ്യൂവഴി ജോലികിട്ടാന്‍ താത്പര്യമില്ലാത്ത ഒരു പഠനശാഖ പഠിക്കേണ്ട എന്നുമുള്ള ഉറച്ച തീരുമാനവും താത്പര്യത്തിനനുസരിച്ച് പഠിച്ചാല്‍ ജോലിയും പഠനവും രസകരമാകുമെന്നും സംശയമില്ലാതെ തീരുമാനിക്കുന്നവര്‍ കോളേജിന്റെ പുറകേ പോകരുത്; ഇഷ്ടമുള്ള ബ്രാഞ്ച് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

പഠനം തുടങ്ങുമ്പോള്‍
സ്വന്തം താത്പര്യപ്രകാരം ഉറച്ച തീരുമാനമെടുത്ത് പ്രവേശനം നേടിക്കഴിഞ്ഞാല്‍ പിന്നീട് തിരിഞ്ഞുനോക്കരുത്. പഠനം മുന്നോട്ടുകൊണ്ടുപോകാനും ലക്ഷ്യത്തിലെത്താനും മാത്രമായിരിക്കണം ശ്രദ്ധിക്കേണ്ടത്. നാലുവര്‍ഷം കഴിഞ്ഞ് കോളേജിന്റെ പടിയിറങ്ങുമ്പോള്‍ ഏതു പദവിയില്‍/ഏതുജോലിയില്‍/ ഏത് ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തണം എന്ന വ്യക്തമായ കാഴ്ചപ്പാട് ആദ്യവര്‍ഷം മുതല്‍ ഓരോ വിദ്യാര്‍ഥിക്കും ഉണ്ടാകണം. ഈ ലക്ഷ്യം മറന്നുപോയാല്‍, അല്ലെങ്കില്‍ ഇതിനുവേണ്ടി അധ്വാനിക്കാതിരുന്നാല്‍ പിന്നീട് എന്‍ജിനീയറിങ് കോളേജോ ബ്രാഞ്ചോ തിരഞ്ഞെടുത്തത് തെറ്റായെന്നും എന്റെ വഴി ശരിയായില്ല എന്നുമൊക്കെ ചിന്തിച്ച് നിരാശ തോന്നാം. ആയതിനാല്‍ പഠനം തുടങ്ങുമ്പോള്‍ത്തന്നെ ലക്ഷ്യബോധത്തോടെ തുടര്‍പഠനം ആസൂത്രണം ചെയ്യാന്‍ പ്രത്യേക ശ്രദ്ധവേണം.

സാങ്കേതിക വിദ്യയുടെ അടിസ്ഥാനതത്ത്വവും ആശയവും മനസ്സിലാക്കി ആവശ്യമായ പാടവം നേടാനാണ് ഓരോ എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്രമിക്കേണ്ടത്. മോട്ടോറിന്റെ 'എഫിഷ്യന്‍സി കര്‍വ്' വരയ്ക്കാന്‍ പറ്റുമെങ്കിലും രാവിലെ ''പമ്പ് ഓണ്‍ ചെയ്യൂ'' എന്നു പറയുന്നതാണോ ''മോട്ടോര്‍ ഓണ്‍ ചെയ്യൂ'' എന്നു പറയുന്നതാണോ ശരി എന്നറിയില്ലെങ്കില്‍ നല്ലൊരു എന്‍ജിനീയറാകാന്‍ പറ്റില്ലല്ലോ. ആയതിനാല്‍ മാര്‍ക്കിനെക്കാള്‍ അറിവും പാടവവും നേടാനാണ് ഓരോ വിദ്യാര്‍ഥിയും ശ്രമിക്കേണ്ടത്. 

ആവശ്യമായ 'സ്‌കില്‍' നേടിക്കഴിഞ്ഞാല്‍ മാര്‍ക്കും ഉയര്‍ന്ന ശമ്പളമുള്ള ജോലിയും പദവിയുമൊക്കെ നിങ്ങളെത്തേടി വരും...



No comments:

Post a Comment